കോഴിക്കോട് (www.evisionnews.in): കസ്റ്റഡിയിലുള്ള പ്രതിക്ക് കൂട്ടുകാരനോടൊപ്പം ഫോട്ടോ എടുക്കാന്‍ അവസരം നല്‍കിയ പോലീസ് പുലിവാല്‍ പിടിച്ചു. കള്ളക്കടത്ത് രഹസ്യം ചോരാതിരിക്കാന്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി താമരശ്ശേരി കുടുക്കില്‍ നാദിറിനാണ് കോഴിക്കോട് സിറ്റിപോലീസ് കസ്റ്റഡിയിലിരിക്കെ കൂട്ടുകാരനൊപ്പം ഫോട്ടോ എടുക്കാന്‍ സൗകര്യം ചെയ്തത്.
സ്വര്‍ണ്ണകടത്ത് രഹസ്യങ്ങള്‍ പുറത്താവാതിരിക്കാന്‍ കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനുവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കുടുക്കില്‍ നാദിര്‍. കേസിലെ മുഖ്യപ്രതി റഹീമിന്റെ സഹോദരന്‍ കൂടിയായ നാദിര്‍ ഗള്‍ഫിലേക്ക് കടന്നതിനെ തുടര്‍ന്ന് പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയപ്പോഴാണ് നാദിര്‍ പിടിയിലായത്.
നാദിറിനെ ചോദ്യം ചെയ്യാനായി ഡിസിആര്‍ബി ഓഫീസിലെത്തിയപ്പോഴായിരുന്നു സുഹൃത്തിനൊപ്പം ഫോട്ടോയെടുക്കാന്‍ പോലീസ് അവസരമൊരുക്കിയത്. ഭക്ഷണം കഴിക്കുന്നതിനിടെ എടുത്ത ഫോട്ടോ കേസിലെ കൂട്ടു പ്രതി കൂടിയായ സുഹൃത്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ഫേസ്ബുക്കില്‍ ഫോട്ടോ പ്രചരിച്ചതോടെ പോലീസ് പ്രതിക്ക് നല്‍കിയ ആനുകൂല്യം പുറത്തായി. തുടക്കം മുതലേ അന്വേഷണം അട്ടിമറിക്കാന്‍ രാഷ്ട്രിയ സമ്മര്‍ദം ഉണ്ടായതായി ആരോപണം ഉയര്‍ന്ന കേസിലാണ് കസ്റ്റഡിയിലിരിക്കെ പ്രതിക്ക് സുഹൃത്തിനൊപ്പം ഫോട്ടോ എടുക്കാന്‍ പോലീസിന്റെ വഴിവിട്ട സഹായമുണ്ടായിരിക്കുന്നത്.
Keywords: Kerala-kozikkod-news-custody-photo-shoot-police-facebook
Post a Comment
0 Comments