കാഞ്ഞങ്ങാട്: (www.evisionnews.in) മീന്‍ വില്‍പ്പനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തായന്നൂര്‍ എണ്ണപ്പാറ വെണ്ണിക്കുന്നിലെ ടോമി എന്ന ചെറിയാന്‍ (46) ആണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. സാമ്പത്തിക പ്രയാസത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ചുള്ളിക്കരയിലെ ഒരു സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്തിരുന്നു. രണ്ട് ഗഡു കുടിശ്ശിക വന്നതിനാല്‍ ബാങ്ക് അധികൃതര്‍ തുക അടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ടോമിയുടെ കിഡ്നിക്ക് അസുഖമുണ്ട്. ഭാര്യയും രോഗിയാണ്. പരേതനായ ജോസഫിന്റെയും ആലീസിന്റെയും മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: ജിത്തു, ജിനെറ്റ് (ഇരുവരും തായന്നൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: രാജു (ഓട്ടോ ഡ്രൈവര്‍), ജോയ്, ലൈല. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
keywords- hanged-fish-seller-kanhangad

Post a Comment
0 Comments