ഉദുമ (www.evisionnews.in): പെരിയ ഗവ പോളി ടെക്‌നികില്‍ സിവില്‍ ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായി കെ കുഞ്ഞിരാമന്‍ എംഎല്‍എ അറിയിച്ചു. ഈ കോഴ്‌സ് ആരംഭിക്കുന്നതിന് 2012ല്‍ തന്നെ എഐസിടിയുടെ അംഗീകാരവും ലഭ്യമാക്കിയിരുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യത പറഞ്ഞ കോഴ്‌സിന് കഴിഞ്ഞ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥുമായി വിഷയം സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കോഴ്‌സിന് അനുമതിയായത്. 40 കുട്ടികള്‍ക്ക് വര്‍ഷം തോറും ഈ കോഴ്‌സില്‍ ചേരാം. ഭൗതിക സാഹചര്യങ്ങള്‍ ഏറെയുള്ള പെരിയ പോളിയെ ഗവ എഞ്ചിനീയറിംഗ് കോളജാക്കി ഉയര്‍ത്തണമെന്നും എംഎല്‍എ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment
0 Comments