Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ കോളജിനെതിരെയുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം: എ. അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട് (www.evisionnews.in): ബദിയഡുക്ക ഉക്കിനടുക്ക സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവൃത്തി നിര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ബാധിതമേഖല എന്ന നിലയില്‍ നൂറുകണക്കിന് രോഗികളുടെ ചികിത്സാസൗകര്യത്തിനാണ് യു.ഡി.എഫ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവൃത്തി നിര്‍ത്തരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അബ്ദുല്‍ റഹ്മാന്‍ കത്തയച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad