കൊച്ചി (www.evisionnews.in: ജിഷയെ കൊലപ്പെടുത്തിയ അമീറുല്‍ ഇസ്ലാം പെരുമ്പാവൂരിലെത്തിയത് അഞ്ചുമാസം മുമ്പുമാത്രമെന്ന് കൂടെതാമസിച്ചിരുന്ന റീം പോള്‍. ആദ്യഭാര്യയിലെ മകനൊപ്പമെത്തിയ അമിറുലിനെ ജോലിക്കെടുക്കാന്‍ ആദ്യം കരാറുകാരൊന്നും തയാറായിരുന്നില്ല. മകന്‍ ബംഗാളിയെന്ന പരിഗണനയിലാണ് ഒപ്പം താമസിച്ചിപ്പിച്ചത്. ഈ സമയത്തെ വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നും റീം പോള്‍ അറിയിച്ചു. ഇയാള്‍ രണ്ട് വിവാഹം കഴിച്ചിരുന്നതായും പോലീസ് അറിയിച്ചു.
ജിഷയുടെ വീടിന് അരക്കിലോമീറ്റര്‍ അകലത്തിലുള്ള കെട്ടിടത്തിലാണ് അമീറുല്‍ ഇസ്ലാം താമസിച്ചിരുന്നത്. ജിഷയെ കൊല്ലാന്‍ ഉപയോഗിച്ചിരുന്ന കത്തിയും പ്രതിയുടെ വസ്ത്രങ്ങളും പോലീസ് കണ്ടെത്തി. മേയ് 28ന് സന്ധ്യക്കാണ് അമിനുള്‍ ഇവിടെ നിന്നും നാട്ടിലേക്കെന്ന് പറഞ്ഞു പോയതെന്ന് കൂടെ താമസിച്ചിരുന്ന ബംഗാള്‍ സ്വദേശി പറഞ്ഞു. പ്രതിയുടെ ബന്ധുവായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം താന്‍ ഉപദേശിക്കാനാണ് ജിഷയുടെ വീട്ടിലെത്തിയതെന്നും എന്നാല്‍ വീട്ടിലെത്തിയ തന്നോട് രൂക്ഷമായാണ് പെരുമാറിയത്. ഇതാണ് കൊലപാതകത്തിലേക്കെത്തിയതെന്നും അമീറുല്‍ അന്വേഷണസംഘത്തോട് പറഞ്ഞു.

Post a Comment
0 Comments