Type Here to Get Search Results !

Bottom Ad

മുത്തശിയുടെ ശവസംസ്‌കാരം വിലക്കിയ പള്ളിക്കെതിരെ ബോളിവുഡ് നടി

പാറ്റ്ന (www.evisionnews.in): തന്റെ മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ ശവസംസ്‌കാരം നിഷേധിച്ച കുമരകത്തെ ക്രൈസ്ത ദേവാലയത്തിനെതിരെ പ്രതിഷേധവുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നിഷേധിച്ച പള്ളി നടപടി തികച്ചും ദൗര്‍ഭാഗ്യകരമായി പോയെന്ന് പ്രിയങ്ക പ്രതികരിച്ചു. 'പള്ളി നടപടി തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയി. എന്നാല്‍ അത് കണക്കിലെടുക്കുന്നില്ല. കുടുംബത്തിലെ മുതിര്‍ന്ന അംഗം നഷ്ടപ്പെട്ടതാണ് പ്രധാന കാര്യമെന്നും പ്രിയങ്കപറഞ്ഞു.

അന്യമതത്തില്‍പ്പെട്ട ഒരാളെ വിവാഹം കഴിച്ചു എന്ന കാരണത്താലാണ് മേരി ജോണിന്റെ സംസ്‌കാരം കുമരകത്തെ ആറ്റാമംഗലം സെന്റ് ജോണ്‍സ് പള്ളിയില്‍ നടത്താന്‍ സമ്മതിക്കാതിരുന്നത്. മാമ്മോദീസ സ്വീകരിച്ച കുമരകത്തെ പള്ളിയില്‍ തന്നെ തന്റെ ശവസംസ്‌കാരം നടത്തണമെന്നായിരുന്നു മേരി ജോണിന്റെ ആഗ്രഹം.

ജൂണ്‍ മൂന്നിനാണു മേരി ജോണ്‍ അഖൗരി മരിച്ചത്. തുടര്‍ന്ന് അഞ്ചിനു കോട്ടയത്തെത്തിച്ച മൃതദേഹം കുമരകത്തെ ദേവാലയ അധികൃതരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ സംസ്‌ക്കരിക്കുകയായിരുന്നു.

അതേസമയം രണ്ടുവര്‍ഷം മുന്‍പ് ഇതേ ദേവാലയത്തില്‍ എത്തിയ മേരി ജോണ്‍ കുമ്പസാരിക്കുകയും ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നും ബന്ധുക്കളിലൊരാള്‍ പറഞ്ഞു. ആറ്റാമംഗലം ദേവാലയത്തില്‍ കുടുംബം സമ്മാനിച്ച രാജാ രവിവര്‍മ വരച്ച പെയിന്റിങ് ഇപ്പോഴുമുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ വിവാഹത്തിനു ശേഷം അക്രൈസ്തവ രീതിയിലായിരുന്നു മേരി ജോണിന്റെ ജീവിതമെന്നും സമുദായത്തിലേക്കു മടങ്ങി വരികയോ ജീവിച്ചിരിക്കുന്നതായി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും അതിനാലാണ് മരണശേഷം ഇവിടെ സംസ്‌കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം നിരാകരിച്ചതെന്നും കുമരകം പള്ളി അധികൃതര്‍ പ്രതികരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad