കാസര്‍കോട്: (www.evisionnews.in) ജോയിന്റ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന എ ഇന്ദിരക്കും സംയുക്ത സമര സമിതി ചെയര്‍മാനും എ കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന വി നാരായണന്‍ മാസ്റ്റര്‍ക്കും ജോയിന്റ് കൗണ്‍സില്‍ യാത്രയപ്പ് നല്‍കി. കാസര്‍കോട് നുള്ളിപ്പാടിയിലുള്ള എ ഐ ടി യു സി ഹാളില്‍ നടന്ന യാത്രയപ്പ് സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. . എ ഐ ടി യു സി ജില്ലാ പ്രസിഡണ്ട് ടി കൃഷ്ണന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ രവീന്ദ്രന്‍, സംസ്ഥാന കൗണ്‍സിലംഗം എന്‍ മണിരാജ്, വനിതാ കമ്മറ്റി സംസ്ഥാന സെക്രട്ടറി അജിത കെ എസ്, സുനില്‍കുമാര്‍ കരിച്ചേരി, സി കെ ബിജുരാജ്, ജില്ലാ ജോ. സെക്രട്ടറി വി ഭുവനചന്ദ്രന്‍, കെ എം സരോജിനി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് എം കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. വി.നാരായണന്‍ മാസ്റ്റര്‍, എ ഇന്ദിര എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

Post a Comment
0 Comments