മംഗളൂരു (www.evisionnews.in): നഗരത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ പതിവാക്കിയ ലോഡ്ജുകളില്‍ പോലീസ് റെയ്ഡ്. നാലു പേര്‍ പിടിയിലായി. പിടിയിലായവരില്‍ ഒരാള്‍ കോഴിക്കോട് സ്വദേശിയാണ്. വ്യാഴാഴ്ചയാണ് നോര്‍ത്ത് പോലീസ് നെഹ്‌റു മൈതാന്‍ പരിസരത്തെ മൈത്രി ലോഡ്ജിലും ഓള്‍ഡ് കെന്റ് റോഡിലെ കരുണാ ലോഡ്ജിലും ഒരേ സമയം റെയ്ഡ് നടത്തിയത്.
കുന്താപുരം സ്വദേശി നാഗപ്പയ്യ (40), മൈത്രി ലോഡ്ജ് മാനേജര്‍ ലക്ഷ്മികാന്ത്, കോഴിക്കോട് ബാലുശ്ശേരി സ്വദേശി ശിവാനന്ദന്‍ (45), പുത്തൂരിലെ മാധവ (31) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് പണവും പിടിച്ചെടുത്തു. പരിസരവാസികളുടെ പരാതിയെ തുടര്‍ന്നാണ് ലോഡ്ജില്‍ റെയ്ഡ് നടന്നത്.
Post a Comment
0 Comments