ന്യൂഡല്‍ഹി (www.evisionnews.in): ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുണ്ടാകുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാമത്. 2015 ല്‍ 4196 പേരാണ് കേരളത്തില്‍ റോഡപകടങ്ങളില്‍ മരിച്ചത്. 43,735 പേര്‍ക്ക് അപകടങ്ങളില്‍ പരുക്കേറ്റൂ. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് രാജ്യത്തെ റോഡപകടങ്ങളുടെ കണക്ക് പ്രസിദ്ധീകരിച്ചത്.
കേരളത്തിലാകമാനം 39,014 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 4196 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അപകടമരണത്തിന്റെ എണ്ണത്തില്‍ നാലു ശതമാനം വര്‍ദ്ധനവാണ് 2015 കാലഘട്ടത്തില്‍ രാജ്യത്തുണ്ടായത്. രാജ്യത്താകമാനം 1,44,133 പേരാണ് 2015 ല്‍ വാഹനാപകടത്തില്‍ മരിച്ചത്.
വാഹനാപകടങ്ങളുടെ കാര്യത്തില്‍ തമിഴ്നാടാണ് മുന്നില്‍. മരണസംഖ്യയില്‍ ഉത്തര്‍പ്രദേശും. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
Keywords: Kerala-accident
Post a Comment
0 Comments