കാസര്‍കോട് (www.evisionnews.in): നെല്ലിക്കുന്ന് -ബങ്കരക്കുന്ന് റോഡ് റീ ടാറിംഗില്‍ സര്‍വത്ര തട്ടിപ്പെന്ന് നാട്ടുകാര്‍. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യുടെ വീട് ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ റോഡിന്റെ നവീകരണത്തിലാണ് അഴിമതി നടന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് നഗരസഭയുടേതാണെങ്കിലും എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് ഏഴ് ലക്ഷം ചെലവിട്ടാണ് റീടാറിംഗ് നടത്തിയത്. ഒരൊറ്റ മഴയ്ക്ക് തന്നെ റോഡിന്റെ ഗതി ശോചനീയമായെന്ന് നാട്ടുകാര്‍ പറയുന്നു.
നഗരസഭയിലെ 34-ാം വാര്‍ഡില്‍പെടുന്ന ഈ റോഡില്‍ നടന്ന അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ നഗരസഭാംഗം കൊപ്പല്‍ അബ്ദുല്ല പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി. അതേസമയം റീടാറിംഗില്‍ അപാകത ഉണ്ടായിട്ടുണ്ടെന്ന് ആരോപണം നിഷേധിക്കാനാവില്ലെന്ന് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞു. ഏഴു ലക്ഷം രൂപ ചെലവിട്ടാണ് റീ ടാറിംഗ് നടത്തിയതെന്നും എം.എല്‍.എ പറഞ്ഞു.
Post a Comment
0 Comments