Type Here to Get Search Results !

Bottom Ad

മന്ത്രി സുധാകരനെ പേപ്പട്ടിയെ പോലെ നേരിടും: വി.എച്ച്.പി


അമ്പലപ്പുഴ: (www.evisionnews.in) ഹിന്ദു സന്യാസിമാരെയും ഹിന്ദുക്കളെയും അവഹേളിക്കുന്ന നിലപാട് തുടര്‍ന്നാല്‍ മന്ത്രി ജി.സുധാകരനെ പേപ്പട്ടിയെ  പോലെ നേരിടുമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഹിന്ദു സന്യാസിമാരെ അവഹേളിച്ചു എന്നാരോപിച്ച് ജി. സുധാകരന്റെ വീട്ടിലേക്ക് വി.എച്ച്.പിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും നടത്തി.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുന്നൂറോളം പ്രവര്‍ത്തകന്‍ മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. 
മന്ത്രി സുധാകരന് ഭ്രാന്താണെന്നും മുഖ്യമന്ത്രി ഇടപെട്ട് സുധാകരനെ ഊളമ്പാറയില്‍ കൊണ്ടുപോയി ചികിത്സിപ്പിക്കണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് വി.എച്ച്.പി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സുദര്‍ശന്‍ പാറ്റൂര്‍ പറഞ്ഞു. 
മുസ്‌ലിം സ്ഥാനാര്‍ത്ഥി ജയിക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പ് സമയത്ത് തനിക്ക് വോട്ടു ചെയ്യണമെന്ന് തലയില്‍ മുണ്ടിട്ടുകൊണ്ട് ഹിന്ദുക്കളുടെ വീടുകളില്‍ കയറി പറഞ്ഞയാളാണ് സുധാകരനെന്നും അദ്ദേഹം ആരോപിച്ചു. മാര്‍ച്ച് സുധാകരന്റെ വീടിന് ഏതാനും മീറ്റര്‍ അകലെവെച്ച് പോലീസ് തടഞ്ഞു.

Keywords: Kerala-Ambalapuzha-g sudhakaran-mla-Election

Tags

Post a Comment

0 Comments

Top Post Ad

Below Post Ad