അഡൂര്‍ (www.evisionnews.in): ഉദുമ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉള്‍പ്പെടുത്തി 14 ലക്ഷം രൂപക്ക് പണിത പാണ്ടി മല്ലംമ്പാറ റോഡില്‍ നിര്‍മിച്ച റോഡും അനുബന്ധമായി കരിങ്കല്‍ കൊണ്ട് നിര്‍മിച്ച പാര്‍ശ്വഭിത്തിയും തകര്‍ന്നു. റോഡ് നിര്‍മിക്കുന്ന അവസരത്തില്‍ നാട്ടുകാരും പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടും പ്രസ്തുത റോഡിന്റെ നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ തയാറായില്ലെന്നും പരാതിയുണ്ട്. പാര്‍ശ്വഭിത്തി തകര്‍ച്ചയെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ജനശക്തി ആര്‍ട്‌സ് ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു.

Post a Comment
0 Comments