Type Here to Get Search Results !

Bottom Ad

ജിഷ കൊലക്കേസ് നേരത്തെ തെളിയാത്തതില്‍ വിഷമമുണ്ട് -ചെന്നിത്തല

തിരുവനന്തപുരം (www.evisionnews.in): ജിഷ കൊലക്കേസ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തെളിയിക്കാന്‍ കഴിയാത്തതില്‍ തനിക്ക് വിഷമമുണ്ടെന്ന് മുന്‍ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ അന്വേഷണത്തില്‍ ലഭിച്ച തെളിവുകളാണ് ഇപ്പോള്‍ പ്രതിയെ കണ്ടെത്താന്‍ സഹായകരമായതെന്ന് പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ തെളിവുകളും തേച്ച് മാച്ചു കളഞ്ഞുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ചെരിപ്പും തൂക്കി നടന്നവരെന്നും പരിഹസിച്ചു. അന്ന് രാഷ്ട്രീയ ആരോപണം കേള്‍ക്കേണ്ടിവന്നതില്‍ സങ്കടമുണ്ട്.

ജിഷയുടെ കൊലപാതകിയെ പിടികൂടിയ പോലീസിനെ അഭിനന്ദിക്കുന്നു. ആദ്യഘട്ടത്തില്‍ തന്നെ പോലീസ് അന്വേഷണം ശരിയായ ദിശയിലായിരുന്നു എന്ന് ഇതിലൂടെ ബോധ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മാധ്യമങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളുടെ മുന ഒടിഞ്ഞതായും ചെന്നിത്തല അവകാശപ്പെട്ടു.

കുറ്റവാളിയുടെ ഡിഎന്‍എ ഫലം പുറത്തുവന്നതോടെ അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാം എന്നയാളാണ് കൊലപാതകി എന്നതില്‍ സ്ഥിരീകരണമായി. ഇരുപത്തിമൂന്നുകാരനായ ഇയാള്‍ ലൈംഗിക വൈകൃതം ഉള്ളയാളാണ് എന്ന് കരുതുന്നു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ചെരുപ്പിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് കുറ്റവാളിയിലേക്ക് എത്തിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad