Type Here to Get Search Results !

Bottom Ad

മന്ത്രി ചന്ദ്രശേഖരന്‍ ചളിയങ്കോട്ടെ കുന്നിടിഞ്ഞ പ്രദേശം സന്ദര്‍ശിച്ചു

കാസര്‍കോട് (www.evisionnews.in); ചന്ദ്രഗിരി റൂട്ടില്‍ ചളിയങ്കോടിന് സമീപം കോട്ടരുവത്ത് കുന്നിടിഞ്ഞ് ഗതാഗത സ്തംഭനവും അപകടാവസ്ഥയിലായ വീടുകള്‍ നില്‍ക്കുന്ന പ്രദേശവും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ശനിയാഴ്ച രാവിലെ സന്ദര്‍ശിച്ചു. ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പളളിക്കാപ്പില്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

വെള്ളിയാഴ്ച സ്ഥലം എംഎല്‍എ കെ കുഞ്ഞിരാമനും പ്രദേശം സന്ദര്‍ശിച്ചിരുന്നു. കോട്ടരുവത്ത് സംരക്ഷണഭിത്തി കെട്ടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad