Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് -കാണിയൂര്‍ റെയില്‍പാതക്ക് മുന്തിയ പരിഗണന നല്‍കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് -കാണിയൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് വികസനസമിതി നല്‍കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

ഉത്തര മലബാറിന്റെ വികസന പ്രശ്നങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. അതില്‍ ഒന്നാംസ്ഥാനത്താണ് കാണിയൂര്‍ പാത. മുമ്പ് എം.എല്‍.എ. ആയിരിക്കുമ്പോള്‍തന്നെ പാതയുടെ വികസനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളിലിടപ്പെട്ടതുകൊണ്ട് പ്രശ്നങ്ങള്‍ നന്നായി മനസ്സിലാക്കാനായിട്ടുണ്ട്. എന്നാല്‍, റെയില്‍വേയുടെ സമീപനവും ഇക്കാര്യത്തില്‍ പ്രധാനമാണ് -മന്ത്രി പറഞ്ഞു. 

വികസനസമിതി ചെയര്‍മാന്‍ അഡ്വ. പി. അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍ മന്ത്രിയെ പൊന്നാട അണിയിച്ചു. വിനോദ് അമ്പലത്തറ വരച്ച മന്ത്രിയുടെ രേഖാചിത്രം നഗരസഭാധ്യക്ഷന്‍ വി.വി.രമേശന്‍ സമ്മാനിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍.സുലൈഖ, സുള്ള്യയിലെ സുധാകര്‍ റൈ, ശ്രീറാം ഭട്ടാചാര്യ, സി.യൂസഫ് ഹാജി, സി.എ.പീറ്റര്‍ സംസാരിച്ചു. കുഞ്ഞിക്കണ്ണന്‍ കക്കാണത്ത് നഗരത്തിന്റെ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള നിവേദനം മന്ത്രിക്ക് നല്‍കി.


Post a Comment

0 Comments

Top Post Ad

Below Post Ad