തിരുവനന്തപുരം (www.evisionnews.in): യു.ഡി.എഫിന്റെ മദ്യനയം രണ്ടു നേതാക്കള്‍ തമ്മിലുള്ള രൂക്ഷമായ ഈഗോ ക്ലാഷിന്റെ സൃഷ്ടിയായിരുന്നുവെന്നും ഈ മദ്യനയമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അഡ്രസില്ലാതാക്കിയതെന്നും കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍. മദ്യനയം സധീരന്റെ പിടിവാശി കൊണ്ട് ഉണ്ടായതാണെന്നും ആത്മാര്‍ത്ഥത തെളിയിക്കാന്‍ ഉമ്മന്‍ചാണ്ടി കടുത്ത തീരുമാനം എടുത്തെത്തും ഹസ്സന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം സുധീരന് തന്നെയാണ്. പാര്‍ട്ടി നിലനില്‍ക്കണമെങ്കില്‍ അടിമുടി മാറ്റം ഉണ്ടാകണം. പാര്‍ട്ടിയില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ ബി.ജെ.പി പ്രതിപക്ഷമാകുമെന്നും ഹസന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഏറ്റവും മോശം നിലപാട് സുധീരന്റേതായിരുന്നു. ബെന്നി ബഹ്നാനോട് സുധീരന്‍ ചെയ്തതത് ക്രൂരതയാണ്. ബെന്നിക്ക് ഒരു കുടുംബം ഉണ്ടെന്ന് സുധീരന്‍ ഓര്‍ത്തില്ലെന്നും ഹസ്സന്‍ പറഞ്ഞു.
keywords: MM-hassan-News
keywords: MM-hassan-News
Post a Comment
0 Comments