കാസര്‍കോട് (www.evisionnews.in): യു.ഡി.എഫ് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ തുടര്‍ നടപടികളോട് പുതിയ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ സമീപനം സംബന്ധിച്ച് ജനങ്ങളില്‍ ആശങ്ക പടര്‍ന്നു. പിണറായി മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ എല്‍.ഡി.എഫ് നേതൃത്വത്തില്‍ നിന്നും മന്ത്രിമാരില്‍ നിന്നും പുറത്തുവരുന്ന പ്രസ്താവനകള്‍ ഉക്കിനടുക്കയില്‍ ഇതിനകം നിര്‍മാണം തുടങ്ങിയ കാസര്‍കോട് മെഡിക്കല്‍ കോളജിനോട് വേണ്ടത്ര താല്‍പര്യക്കുറവാണ് സൂചിപ്പിക്കുന്നത്. ഈ ആശങ്ക പരന്നതിനിടയാണ് കോളജിന് വേണ്ടിയുള്ള സാധ്യതാപഠനം നടത്തണമെന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ പ്രസ്താവനയും കഴിഞ്ഞ ദിവസം പരസ്യമായത്.
കോളജ് നിര്‍മാണം തുടരേണ്ടതുണ്ടോയെന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് തീരുമാനമെടുത്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നും വരുന്ന വിവരങ്ങള്‍. എളുപ്പത്തിലത്തൊന്‍ കഴിയാത്ത സ്ഥലത്താണ് നിര്‍ദിഷ്ട മെഡിക്കല്‍ കോളജ്. ജില്ലയിലെ തെക്കേയറ്റത്തുനിന്നായാലും കിഴക്കന്‍ പ്രദേശത്തുനിന്നായാലും ബദിയടുക്ക ഉക്കിനടുക്കയേക്കാള്‍ എളുപ്പത്തില്‍ മെഡിക്കല്‍ സിറ്റിയായ മംഗളൂരുവില്‍ എത്താം. അതിനിടെ കാസര്‍കോട് ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയാക്കി മാറ്റിയാല്‍ ഉക്കിനടുക്കയിലെ നിര്‍മാണച്ചെലവ് കുറക്കാമെന്നും ഉക്കിനടുക്കയില്‍ അക്കാദമിക് ബ്ലോക്ക് മാത്രമാക്കി നിലനിര്‍ത്താമെന്നുമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന അഭിപ്രായം.
കേന്ദ്ര സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പെരിയയില്‍ നിര്‍ദിഷ്ട കേന്ദ്ര മെഡിക്കല്‍ കോളജും സ്ഥാപിക്കാന്‍ ഇടതുമുന്നണി കേന്ദ്രങ്ങള്‍ അതിശക്തമായ നീക്കത്തിലാണ്. സ്ഥലം എംഎല്‍എ കൂടിയായ കെ കുഞ്ഞിരാമന്‍ സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രിക്ക് നല്‍കിയ ആദ്യ നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത് കേന്ദ്ര മെഡിക്കല്‍ കോളജ് പെരിയ കാമ്പസില്‍ വേണമെന്ന ആവശ്യമാണ്. ഇതിന് പിന്നാലെയായിരുന്നു ആരോഗ്യമന്ത്രിയുടെയും പ്രതികരണം. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ഇതേ പക്ഷക്കാരനാണ്.
ബദിയടുക്ക മെഡിക്കല്‍ കോളജിന്റെ കെട്ടിടനിര്‍മാണം തൂണിലത്തെി നില്‍ക്കുകയാണ്. കെട്ടിടനിര്‍മാണം പുരോഗമിക്കുകയാണെന്ന് ചുമതലയുള്ള ഡെപ്യൂട്ടി ഡി.എം.ഒ വിമല്‍കുമാര്‍ പറഞ്ഞു. ആശുപത്രിയുടെ ടെന്‍ഡര്‍കൂടി അംഗീകരിച്ചാല്‍ ഇതോടൊപ്പംതന്നെ പ്രവൃത്തി നടക്കും. പിന്നാലെ ക്വാര്‍ട്ടേഴ്‌സ്, ഹോസ്റ്റല്‍, മറ്റ് ആശുപത്രി സംവിധാനങ്ങള്‍ എന്നിവക്കായി ടെന്‍ഡര്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മെഡിക്കല്‍ കോളജിന്റെ യോഗം വിളിച്ചിട്ടില്ല. സ്‌പെഷല്‍ ഓഫീസറായ പി.ജി.ആര്‍. പിള്ളയെ തല്‍സ്ഥാനത്തുനിന്ന് നീക്കുമെന്ന് അഭ്യൂഹമുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച കോളജിന്റെ കെട്ടിടനിര്‍മാണം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആരംഭിച്ചിരുന്നു. ഇതിന് 25കോടി രൂപ കാസര്‍കോട് പാക്കേജില്‍ നിന്നാണ് അനുവദിച്ചത്. നബാര്‍ഡ് അനുവദിച്ച 68 കോടി രൂപ കൈമാറുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. തുക കൂടിയതിനാല്‍ ടെന്‍ഡര്‍ ആയിട്ടില്ലെന്നാണ് പറയുന്നത്. 19 ശതമാനം തുക അധികമായതിനാല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് തുക പാസാക്കേണ്ടത്. 66 ഏക്കര്‍ സ്ഥലമാണ് കോളജിനായി ഏറ്റെടുത്തത്.
Keywords: Kasaragod-news-college-

Post a Comment
0 Comments