ബേഡകം: (www.evisionnews.in) ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ മരിച്ചു. മുന്നാട് പേത്താളംകയയിലെ ടി. അപ്പുവിന്റെ മകന്‍ വിജയനാ(41)ണ് മരിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ജീവനക്കാരനാണ് . വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്ന് വീണ് വിജയന്റെ കാലിന് പരിക്കേറ്റിരുന്നു. കാലിന് കമ്പിയിട്ടതുമായി ബന്ധപ്പെട്ട ചികിത്സക്കായാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടയില്‍ വന്ന ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആസ്പത്രി അധികൃതര്‍ പറയുന്നത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.
പെരിയയിലെ വാടക വീട്ടിലാണ് വിജയനും കുടുംബവും താമസിക്കുന്നത്. ഇതിനടുത്തായി പുതിയ വീടിന്റെ നിര്‍മ്മാണ പ്രവൃത്തി നടന്ന് വരികയാണ്. കോടതി ജീവനക്കാരിയായ പുഷ്പയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. അമ്മ: കുഞ്ഞാണി. സഹോദരങ്ങള്‍: പുരുഷോത്തമന്‍, കുമാരി, സുനിത, ശ്രീമതി. മൃതദേഹം ഞായറാഴ്ച വൈകിട്ടോടെ നാട്ടിലെത്തിക്കും.
keywords: Bedaduka-obitury-
Post a Comment
0 Comments