മഞ്ചേശ്വരം (www.evisionnews.in): വിദ്യാര്ത്ഥിനി പനി മൂര്ച്ഛിച്ച് മരിച്ചു. പിലിക്കോട്, എരവില് സ്വദേശിയും റിട്ട. കൃഷി ഓഫീസറും മഞ്ചേശ്വരം, തീര്ത്ഥേശ്വരത്തു താമസക്കാരനുമായ പരേതനായ അപ്പക്കുഞ്ഞിയുടെ മകള് അക്ഷര (21)യാണ് മരിച്ചത്. മംഗളൂരു സെന്റ് അലോഷ്യസ് കോളജില് എം.കോം വിദ്യാര്ത്ഥിനിയാണ്. കോളേജിലെ വിദ്യാര്ത്ഥികള് ഊട്ടിയിലേയ്ക്കു വിനോദയാത്ര പോയി തിരിച്ചെത്തിയ അക്ഷരയ്ക്കു പനി അനുഭവപ്പെടുകയായിരുന്നു. ഇത് കാര്യമാക്കാതെ വീട്ടില് വിശ്രമിച്ച അക്ഷരയെ പനി മൂര്ച്ഛിച്ചതിനെ തുടര്ന്ന് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു
വെന്ലോക് ആശുപത്രിയില് പോസ്റ്റുമോര്ട്ടം നടത്തിയശേഷം മൃതദേഹം ഗുഡ്ഡക്കേരി ശ്മശാനത്തില് സംസ്ക്കരിച്ചു. അക്ഷരയുടെ മരണത്തില് മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അമ്മാവന്റെ പരാതി പ്രകാരമാണ് കേസ്. മാതാവ്: ബേബി. മഞ്ചേശ്വരം കോളജില് അധ്യാപികയായ അഖില സഹോദരിയാണ്.

Post a Comment
0 Comments