ന്യൂഡല്‍ഹി (www.evisionnews.in): രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം. റസ്റ്റോറന്റിലേക്ക് പോകുകയായിരുന്ന യുവതിയെ കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം വഴിയില്‍ ഉപേക്ഷിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം കഴിക്കാനായി റസ്റ്റോറന്റിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയേയാണ് മൂന്നംഗ സംഘം പീഡിപ്പിച്ചത്.
റസ്‌റ്റോറന്റിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയുടെ സമീപത്തായി കാര്‍ നിര്‍ത്തിയശേഷം മൂന്നുപേര്‍ കാറില്‍ കയറാന്‍ ആവശ്യപ്പെടുകയും എന്നാല്‍ യുവതി അതിനു തയാറാവാത്തതിനെ തുടര്‍ന്ന് ബലമായി കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രണ്ടു മണിക്കൂറിനുശേഷം യുവതിയെ വഴിയില്‍ ഉപേക്ഷിച്ചു മൂന്നംഗസംഘം കടന്നുകളഞ്ഞു. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment
0 Comments