Type Here to Get Search Results !

Bottom Ad

ബദിയടുക്ക ടെമ്പോ സ്റ്റാന്റില്‍ മരം ഒടിഞ്ഞ് വീണ് മൂന്ന് വാഹനങ്ങള്‍ക്ക് കേടുപാട്


ബദിയടുക്ക: (www.evisionnews.in) ടെമ്പോ സ്റ്റാന്റിലേക്ക് മരം ഒടിഞ്ഞ് വീണ് മൂന്ന് വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി.ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ബദിയടുക്ക സര്‍ക്കിളിന് സമീപം ടെമ്പോ സ്റ്റാന്റിലാണ് സംഭവം. മൂന്ന് പിക്കപ്പ് വാനുകള്‍ക്കാണ് കേടുപാട് പറ്റിയത്. ഡ്രൈവര്‍മാര്‍ വണ്ടി നിര്‍ത്തിയിട്ട് അല്‍പം അകലെ നിന്നിരുന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. റോഡരികിലെ കൂറ്റന്‍ ആല്‍മരത്തിന്റെ ഒരു ഭാഗമാണ് ഒടിഞ്ഞുവീണത്. നിരവധി വൈദ്യുതി ലൈനുകളും പൊട്ടി. ഇതുമൂലം വൈദ്യുതി മുടങ്ങി.

keywords: badiduka-tempo-stand-tree

Post a Comment

0 Comments

Top Post Ad

Below Post Ad