Type Here to Get Search Results !

Bottom Ad

ദാറുല്‍ ഹുദാ പൊതുപരീക്ഷ ഫലം: എംഐസി ദാറുല്‍ ഇര്‍ശാദ് അക്കാദമിക്ക് ചരിത്രനേട്ടം

ഉദുമ (www.evisionnews.in): ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുതുചരിത്രം രചിച്ച് എംഐസി ദാറുല്‍ ഇര്‍ശാദ് ടീമിന്റെ റാങ്ക് തേരോട്ടം. പൊതുപരീക്ഷയിലെ സെക്കണ്ടറി തലത്തിലും സീനിയര്‍ സെക്കണ്ടറി തലത്തിലും ഡിഗ്രി തലത്തിലും ഒന്നാം റാങ്ക് നേടിയാണ് ദാറുല്‍ ഹുദാ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വ നേട്ടത്തിന് ദാറുല്‍ ഇര്‍ശാദ് അക്കാദമി അര്‍ഹരായത്. ഇരുപതോളം സഹസ്ഥാപനങ്ങളില്‍ പരീക്ഷയ്ക്കിരുന്ന 700ഓളം വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ഈ അത്യപൂര്‍വ്വ നേട്ടം നേടിയെടുത്തതെന്നതും കോളജിന്റെ വിജയത്തിന് പത്തരമാറ്റ് കൂട്ടുന്നുണ്ട്.

സെക്കണ്ടറി അവസാന തലത്തില്‍ അബൂബക്കര്‍ പി പരയങ്ങാനവും സീനിയര്‍ സെക്കണ്ടറി അവസാന തലത്തില്‍ എപികെ സൈനുല്‍ ആബിദ് ആമത്തലയും ഡിഗ്രി ഫസ്റ്റ് ഇയറില്‍ സയ്യിദ് ജലാലുദ്ദീന്‍ മാസ്തിക്കുണ്ടുമാണ് റാങ്ക് ജേതാക്കള്‍. 

ക്ലാസില്‍ എല്ലാവര്‍ഷവും ഒന്നാമനായ അബൂബക്കര്‍ കഴിഞ്ഞ രണ്ട് പ്രാവശ്യം ദാറുല്‍ ഹുദ അന്തര്‍ കലാലയ കലാമാമാങ്കമായ സിബാഖ് ദേശീയോത്സവത്തിലും കലാപ്രതിഭയായിരുന്നു. ബേക്കല്‍ പരയങ്ങാനം കുഞ്ഞബ്ദുല്ല -ഫാത്തിമ ദമ്പതികളുടെ മകനാണ്. ചെറുവത്തൂര്‍ ചീമേനിക്കടുത്തെ ആമത്തലയില്‍ താഹിറ -അബ്ദുല്ല ദമ്പതികളുടെ മകനാണ് സീനിയര്‍ സെക്കണ്ടറി തലത്തില്‍ ഒന്നാം റാങ്ക് നേടിയ എ പി കെ സൈനുല്‍ ആബിദ്. സെക്കണ്ടറി ഫൈനല്‍ പരീക്ഷയിലും സൈനുല്‍ ആബിദ് റാങ്ക് നേടി സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു.

രണ്ടാം തവണയാണ് ജലാല്‍ റാങ്ക് ഹോള്‍ഡറാകുന്നത്. ഡിഗ്രി തലത്തില്‍ ഒന്നാം സെമസ്റ്ററിലും ജലാലാണ് ഒന്നാമന്‍. പൊവ്വല്‍ മാസ്തിക്കുണ്ടിലെ പരേതനായ കെ പി കെ തങ്ങള്‍- ഉമ്മു സല്‍മ ദമ്പതികളുടെ മകനാണ്. വിജയികളെ എം.ഐ.സിയില്‍ നടക്കുന്ന ഇന്ന് നടക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ പ്രത്യേക ആദരമുണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad