കാസര്‍കോട് (www.evisionnews.in): കഴിഞ്ഞ ദിവസം ഒമ്പത് മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ ജില്ലയിലെ പല സ്ഥലങ്ങളിലും നാശനഷ്ടമുണ്ടായി. ഉളിയത്തടുക്കയിലെ രാജശേഖരന്റെ വീട്ടിലെ വയറിംഗ് കത്തി നശിച്ചു. ഫാന്‍, ട്യൂബ്, ബള്‍ബ് എന്നിവയും നശിച്ചു. രാജശേഖരനും കുടുംബവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പലയിടങ്ങളിലും ട്രാന്‍സ്‌ഫോര്‍മറിന് തകരാറ് പറ്റിയതിനാല്‍ വൈദ്യുതി വിതരണം നിലച്ചു.

Post a Comment
0 Comments