ബേക്കല്‍.(www.evisionnews.in)ബേക്കല്‍ എം.എസ്.എഫ് അബിനാസ് ചാരിറ്റിബിള്‍ സെന്റര്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ പഠനോപകരണങ്ങള്‍ അടങ്ങിയ സ്‌കൂള്‍ കിറ്റ് വിതരണത്തിന്റെ ഒന്നാം ഘട്ടം തിങ്കളാഴ്ച ബേക്കല്‍ ഇസ്ലാമിയ എ.എല്‍.പി സ്‌കൂളില്‍ നടന്നു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഇ.എ ബക്കര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
പരിപാടിയുടെ രണ്ടാം ഘട്ടം ചൊവ്വാഴ് ബേക്കല്‍ ഫോര്‍ട്ട് അഗസറഹോള യു.പി സ്‌കൂളില്‍ ഉച്ചയ്ക്ക് 2 മണിക്ക് കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും.എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി മുഖ്യ പ്രഭാഷണം നടത്തും.
Post a Comment
0 Comments