Type Here to Get Search Results !

Bottom Ad

മത - ഭൗതിക പഠനം സജീവമാക്കുന്നതിന്ന് മുസ്ലിംകള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം ഹമീദലി ശിഹാബ് തങ്ങള്‍


തൃക്കരിപ്പൂര്‍ :(www.evisionnews.in) ഇസ്ലാമിക അറിവ് നല്‍കുന്ന മത പഠന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് മുസ്ലിം സമൂഹത്തിനിടയില്‍ മത - ഭൗതിക പഠനം സജീവമാക്കുന്നതിന്ന് മുസ്ലിംകള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.മതബോധം വളര്‍ത്തുന്നതിന്ന് ഇത്തരം കേന്ദ്രങ്ങള്‍ വളര്‍ന്നു വരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈക്കോട്ടുകടവ് മുസ്ലിം ജമാഅത്തിന്റെ കീഴില്‍ ആരംഭിക്കുന്ന ഇസ്ലാമിക് ഇംഗ്ലീഷ് സ്‌കൂള്‍ കെട്ടിടത്തിന്റെയും,'അല്‍ ബിറ്' ഇസ്ലാമിക് പ്രീ സ്‌കൂളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. ജമാഅത്ത് പ്രസിഡണ്ട് എസ്.അഷ്റഫ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.പി കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു.റഫീഖ് ഹസനി മുഖ്യപ്രഭാഷണം നടത്തി.എം.കെ അബ്ദുള്ള ദാരിമി പ്രാര്‍ത്ഥന നടത്തി.

സ്‌കൂള്‍ മാനേജര്‍ എസ്.കുഞ്ഞഹമ്മദ്,എം.എ.സി കുഞ്ഞബ്ദുള്ള ഹാജി,വി.ടി ശാഹുല്‍ ഹമീദ് ഹാജി,എസ്.കെ ഹംസ ഹാജി,പി.എസ് മുഹമ്മദ് അസ്ലം,സി.ടി അബ്ദുള്‍ ഖാദര്‍ ഹാജി,എം.എ സൈനുല്‍ ആബിദ്,കെ.പി മുഹമ്മദ്,കെ.അബ്ദുള്‍ ഗഫൂര്‍,ഹെഡ് മാസ്റ്റര്‍ ഒ.അബ്ദുള്‍ അസീസ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad