Type Here to Get Search Results !

Bottom Ad

കെ.എം.സി.സി കാസര്‍കോട് ജില്ലാ റംസാന്‍ റിലീഫ് ലോഗോ പ്രകാശനം


ദുബൈ:(www.evisionnews.in) ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഈ വര്‍ഷത്തെ റംസാന്‍ റിലീഫ് ഭാഗമായി ജില്ലയിലെ അഞ്ചു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം, റെയില്‍വേ സ്റ്റേഷന്‍, ബസ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലെ സാധാരണക്കാര്‍ക്ക് ഉപകാരപ്രഥമാകുവാന്‍ 25 കുടിവെള്ള വാട്ടര്‍ കൂളര്‍ മെഷീന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 'ദാഹജലം' നാമകരണം ചെയ്ത ഈ പദ്ധതിയുടെ ബ്രോഷര്‍ പ്രകാശന കര്‍മ്മം യു.എ.ഇ കെ.എം.സി.സി ഉപദേശക വൈ.ചെയര്‍മാന്‍ യഹ്‌യ തളങ്കര നിര്‍വ്വഹിച്ചു.

ജില്ലാ എം.എസ.എഫ് കമ്മിറ്റി നടത്തുന്ന പൊതു വിജ്ഞാന മെസ്റ്റ് പരീക്ഷയില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, അന്ധ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തും.

ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ടി.ആര്‍ ഹനീഫ്, സി.എച്ച് നൂറുദ്ധീന്‍, അഡ്വ.ഇബ്രാഹിം ഖലീല്‍ എന്നിവര്‍ സംസാരിച്ചു. ആക്ടിംഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷെരീഫ് പൈക്ക സ്വാഗതവും സെക്രട്ടറിഇസ്മായീല്‍ നാലാം വാതുക്കല്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad