Type Here to Get Search Results !

Bottom Ad

ശബരിമല മോഷണക്കേസിലെ പ്രതികളായ ജീവനക്കാരെ ദേവസ്വം ബോര്‍ഡ് കുറ്റവിമുക്തരാക്കി


കൊച്ചി (www.evisionnews.in): ശബരിമലയില്‍ നിന്നും പണം മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ ജീവനക്കാരെ ദേവസ്വം ബോര്‍ഡ് കുറ്റവിമുക്തരാക്കി. തെരഞ്ഞെടുപ്പിന്റെ ബഹളങ്ങള്‍ക്കിടെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയത് പുറത്തുവന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മേയ് 13നാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. എസ്. ശിവകുമാര്‍ ആയിരുന്നു ദേവസ്വം മന്ത്രി.

2014ലെ മണ്ഡലകാലത്താണ് 16 ലക്ഷം രൂപ ശബരിമലയില്‍ നിന്നും ദേവസ്വം ജിവനക്കാരായ ഏഴുപേര്‍ ചേര്‍ന്ന് മോഷ്ടിച്ചത്. തുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് ഇപ്പോള്‍ ദേവസ്വം സെക്രട്ടറി ഏഴുപേരെയും കുറ്റവിമുക്തരാക്കി തിരിച്ചെടുത്തത്. കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad