മഞ്ചേശ്വരം (www.evisionnews.in): കുഞ്ചത്തൂരില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് കുഞ്ചത്തൂര്‍ ദേശീയപാതയില്‍ മാല്‍കോ ഹാളിന് സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉപ്പള ഹീറോ സ്ട്രീറ്റിലെ അബ്ദുല്‍ ഖാദര്‍ -ആയിഷ ദമ്പദികളുടെ മകന്‍ അബ്ദുല്‍ മുന്‍സാര്‍ (22), കുഞ്ചത്തൂരിലെ മുഹമ്മദിന്റെ മകന്‍ അഹമ്മദ് ഫര്‍ഹാനുദ്ദീന്‍ (21) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മുഹമ്മദ് ഇംസാന്‍, അബ്ദുല്‍ ഹുസൈന്‍, മുഹമ്മദ് സദീദ്, മുഹമ്മദ് കബീര്‍, മുഹമ്മദ് സിനാന്‍, മുഹമ്മ് സുഹീദ് എന്നിവരെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കൊച്ചിയിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട കെ.എ 19 എം.എ 5222 ഫോര്‍ച്യൂണ്‍ കാറാണ് അപടകത്തില്‍പെട്ടത്. മരിച്ച മുന്‍സാറിന്റെ മൃതദേഹം യേനപ്പോയ ആശുപത്രിയിലും ഫര്‍ഹാന്റെ മൃതദേഹം യൂണിറ്റി ആശുപത്രിയിലുമാണ് ഉള്ളത്. മുന്‍സാറിന് മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. മുന്‍സാറും ഫര്‍ഹാനും മംഗളൂരു മിലാഗ്രീസ് കോളജില്‍ നിന്ന് ബിരുദമെടുത്തവരാണ്.

Keywords: Kasaragod-news-manjeshwer-

Post a Comment
0 Comments