Type Here to Get Search Results !

Bottom Ad

ചേനക്കോട് കുളത്തിലെ ദാരുണമരണം: ജില്ലയില്‍ ദുരന്തനിവാരണ സേനയുടെ ആവശ്യം ശക്തം

കാസര്‍കോട് (www.evisionnews.in): മധൂര്‍ ചേനക്കോട്ടെ പ്രമുഖ കര്‍ഷകന്‍ ഗോപാലന്‍ നായരുടെ തോട്ടത്തിലെ കുളത്തിന്റെ നവീകരണ ജോലിക്കിടയില്‍ തൊഴിലാളി യുവാവും ഒരു കുടുംബത്തിന്റെ അത്താണിയുമായ മോഹന പാട്ടാളിയുടെ മൃതദേഹം പുറത്തെടുത്തത് വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ. ബുധനാഴ്ച ഉച്ചക്ക് 12മണിയോടെയാണ് മോഹനപാട്ടാളി പാര്‍ശ്വ ഭിത്തി ഇടിഞ്ഞ് വീണ് കുളത്തിനുള്ളില്‍ കുടുങ്ങിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും മൃതദേഹം പുറത്തെടുത്തത് അതിസാഹസികമായ പ്രവൃത്തിയിലൂടെയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പോലീസിനും ഫയര്‍ഫോഴ്‌സിനെക്കാളും ഏറെ മുമ്പന്തിയിലുണ്ടായിരുന്നത് നാട്ടുകാരാണ്. 

മധൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറിലിധികം പേരാണ് 12മണിക്കൂറിലേറെ നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിന് മുമ്പന്തിയിലുണ്ടായിരുന്നത്. തങ്ങള്‍ക്കറിയാവുന്ന തനിനാടന്‍ തന്ത്രങ്ങളിലൂടെയാണ് മോഹന പാട്ടാളിയുടെ മൃതദേഹം ചളികുഴഞ്ഞ ചെങ്കല്‍കൂട്ടത്തിനിടയില്‍ നിന്ന് അംഗഭംഗമേല്‍ക്കാതെ പുറത്തെടുത്തത്. 

കാസര്‍കോട്ട് ദുരന്ത നിവാരണ സേനയുടെ ആവശ്യകതയാണ് ചേനക്കോട് കുളത്തിലെ ദുരന്തം വിളിച്ചു പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെമ്മനാട് അണിഞ്ഞയിലും ചെങ്കളയിലെ പാടിക്ക് സമീപം ബല്ലാള്‍ തറവാട്ടിലും തടയണ നിര്‍മാണത്തിനിടെ ബോവിക്കാനത്തും ഒന്നിലേറെ പേര്‍ മണ്ണിടിച്ചിലില്‍ പെട്ട് മരണമേറ്റുവാങ്ങിയപ്പോഴും കാഴ്ചക്കാരെ പോലെ നോക്കിനില്‍ക്കാന്‍ മാത്രമാണ് അിധികൃതര്‍ക്കായത്. ഏറ്റവുമൊടുവില്‍ ചേനക്കോട്ടെ കുളത്തിലെ ദുരന്തത്തിലും ഇത് തന്നെയാണ് സ്ഥിതി. 

മോഹനപാട്ടാളിയുടെ മൃതദേഹം ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ചേനക്കോട് പറപ്പാടിയിലെ വീട്ടുപറമ്പില്‍ സംസ്‌കരിക്കും. മോഹനപാട്ടാളിയുടെ നിര്‍ധന കുടുംബത്തിന് അടിയന്തിര സഹായമെത്തിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയും വിവിധ കക്ഷി നേതാക്കളും മുഖ്യമന്ത്രിയോടും സര്‍ക്കാര്‍ അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മോഹനന്റെ മരണത്തോടെ കൂലിപ്പണിക്ക് പോകുന്ന ഭാര്യ കമലാക്ഷിയും വിദ്യാര്‍ത്ഥികളായ മൂന്ന് മക്കളും അനാഥരായി.


Keywords: Kasaragod-news-uliyathadukka-chenakkod

Post a Comment

0 Comments

Top Post Ad

Below Post Ad