Type Here to Get Search Results !

Bottom Ad

ഇ-വിഷന്‍ എം.ഡിക്കെതിരെ ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തി പ്രചരണം നെല്ലിക്കട്ട സ്വദേശിക്കെതിരെ പരാതി


കാസര്‍കോട്. (www.evisionnews.in)ഇ-വിഷന്‍ എം.ഡിയും സാമൂഹ്യ പ്രവര്‍ത്തകനുമായ റഫീഖ് കേളോട്ടിനെതിരെ ഫെയ്‌സ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തി അപമാനിച്ച സംഭവത്തില്‍ നെല്ലിക്കട്ട സ്വദേശിയും നിരവധി സൈബര്‍കേസുകളില്‍ പ്രതിയുമായ താജുദ്ധീന്‍ എന്ന താജ് നെല്ലിക്കട്ടക്കെതിരെ പരാതി.ഒരു ഓണ്‍ലൈന്‍ ബ്ലോഗില്‍ വന്ന രണ്ട് വര്‍ഷം മുമ്പുള്ള വാര്‍ത്തതെറ്റിദ്ധരിക്കുന്ന രീതിയില്‍ അടിക്കുറിപ്പോടെയാണ് ഇയാള്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.ഇതിന് മുമ്പും സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്നതില്‍ ഇയാള്‍ കുപ്രസിദ്ധനാണ്.മാത്രമല്ല തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇയാള്‍ നേതൃത്വം നല്‍കിയിരുന്നു.പി.ബി അബ്ദുല്‍ റസ്സാഖ് എം.എല്‍.എക്കെതിരെ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.നെല്ലിക്കട്ട ജമാഅത്ത് ഭാരവാഹികള്‍ക്കെതിരെയും ഇയാള്‍ വാസ്തവ വിരുദ്ധമായി ഇയാള്‍ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് നാട്ടില്‍ നിന്നും മുങ്ങി നടക്കുകയായിരുന്നു.

നേരത്തെ ഇ-വിഷന്‍ ന്യൂസിന്റെ പേരില്‍ വ്യാജ വാര്‍ത്ത തയ്യാറാക്കിയതിന് കാസര്‍കോട് ടൗണ്‍ പോലീസ് ഇയാളെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. അന്ന് മുതല്‍ ഇ-വിഷനെതിരെ സോഷ്യല്‍ മിഡീയയിലുടെ ഇയാള്‍ പ്രചരണം നടത്തുന്നുണ്ട്.ഇതിന് പുറമെ നെല്ലിക്കട്ട കേന്ദ്രമായി നിലവിലില്ലാത്ത ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരില്‍ കൃതൃമ രേഖയുണ്ടാക്കി ഗള്‍ഫില്‍ നിന്നും ലക്ഷങ്ങള്‍ ഇയാള്‍ പിരിവെടുത്തതായും ആക്ഷേപമുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad