Type Here to Get Search Results !

Bottom Ad

തലശേരിയില്‍ ഐഡിബിഐ ബാങ്ക് ജീവനക്കാരി വെടിയേറ്റുമരിച്ചു

കണ്ണൂര്‍ (www.evisionnews.in): തലശേരി ഐഡിബിഐ ബാങ്കില്‍ ജീവനക്കാരി വെടിയേറ്റുമരിച്ചു. ബാങ്കിലെ ഉദ്യോഗസ്ഥ മേലൂര്‍ സ്വദേശി മില്‍ന വിനോദാ (31)ണു കൊല്ലപ്പെട്ടത്. മില്‍നയുടെ തലയ്ക്കാണു വെടിയേറ്റത്. സുരക്ഷാ ജീവനക്കാരന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നതതാണെന്നാണ് പ്രാഥമി നിഗമനം. തോക്കില്‍ തിര നിറക്കുന്നതിനിടെ കാഞ്ചി വലിഞ്ഞ് വെടി ഉതിരുകയായിരുന്നു. ബാങ്കിനുള്ളില്‍ വെച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ ജീവനക്കാരനായ ധനേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാങ്കിലെ മറ്റു ഉദ്യോഗസ്ഥരെയും പോലീസ് ചോദ്യം ചെയ്തു വരുന്നു. 


Keywords: Kasaragod-news-idbi

Tags

Post a Comment

0 Comments

Top Post Ad

Below Post Ad