Type Here to Get Search Results !

Bottom Ad

അബ്ദുല്‍ റസാഖ് കന്നടയിലും ഹൈബി ഈഡന്‍ ഇംഗ്ലീഷിലും സത്യപ്രതിജ്ഞ ചെയ്തു: സഗൗരവം ദൈവനാമത്തില്‍ പ്രതിജ്ഞയെടുത്ത് പി.സി ജോര്‍ജ്

തിരുവനന്തപുരം (www.evisionnews.in): നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ തുടങ്ങി. മഞ്ചേശ്വരം എംഎല്‍എ അബ്ദുല്‍ റസാഖ് കന്നഡ ഭാഷയിലും ഹൈബി ഈഡന്‍ ഇംഗ്ലിഷിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. പി.സി.ജോര്‍ജ് സത്യപ്രതിജ്ഞ ചെയ്തത് സഗൗരവവും ദൈവനാമത്തിലുമാണ്. വി.ടി.ബല്‍റാമും സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലിഷ് അക്ഷരമാലക്രമത്തിലാണ് അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കു വിളിക്കുന്നത്.

അംഗങ്ങളുടെ ശക്തിയുമായി ഭരണപക്ഷവും 47ലേക്ക് ചുരുങ്ങി പ്രതിപക്ഷവും സഭാതലത്തിലെത്തുമ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ പുതിയൊരു അധ്യായത്തിനുകൂടി തുടക്കം കുറിക്കും. ചരിത്രത്തിലാദ്യമായി ബിജെപിയുടെ അംഗം സംസ്ഥാന നിയമസഭയിലെത്തുന്നതിനും ഈ സമ്മേളനം സാക്ഷ്യം വഹിക്കും.

തുടക്കക്കാരും പരിചയസമ്പന്നരും ഉള്‍പ്പെടുന്ന 91 അംഗങ്ങളുടെ കരുത്തുമായാണ് എല്‍ഡിഎഫ് ട്രഷറി ബഞ്ചിലേക്കെത്തുന്നത്. കോണ്‍ഗ്രസിനും യുഡിഎഫിനും നേരിട്ട വന്‍പരാജയം അംഗസംഖ്യയില്‍ നിന്നു തന്നെ വ്യക്തമാകും. പ്രതിപക്ഷം 49 പേര്‍മാത്രം. അതില്‍ 47 പേര്‍ യുഡിഎഫ് പ്രതിനിധികള്‍, ഒരാള്‍ ബിജെപിയും മറ്റേയാള്‍ സ്വതന്ത്രനും. വെള്ളിയാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ പി.ശ്രീരാമകൃഷ്ണനാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പ്രതിപക്ഷത്തു നിന്ന് ആരാവും സ്പീക്കര്‍സ്ഥാനാര്‍ഥിയെന്ന് ഇതു വരെ തീരുമാനമായില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad