Type Here to Get Search Results !

Bottom Ad

ജിഷ കൊലക്കേസ്: പ്രതിയെ മൂന്നു മണിയോടെ കോടതിയില്‍ ഹാജരാക്കും

കൊച്ചി (www.evisionnews.in): ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ വെള്ളിയാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ കോടതിയില്‍ ഹാജരാക്കും. പ്രതിയെ രാവിലെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ചോദ്യം ചെയ്യല്‍ തുടരുന്ന ആലുവയിലെ പോലീസ് ക്ലബ്ബില്‍ പ്രത്യേക മെഡിക്കല്‍ സംഘമെത്തിയാണ് വൈദ്യ പരിശോധന നടത്തിയത്. കൊലയ്ക്കു പിന്നിലെ കാരണങ്ങളെക്കുറിച്ച് വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. ഇതിനുശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

അതേസമയം മുംബൈയിലുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇന്നുച്ചയോടെ കൊച്ചിയിലെത്തും. അദ്ദേഹം പ്രതിയെ നേരിട്ട് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോകുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. പെരുമ്പാവൂരിലെ സാഹചര്യം വിലയിരുത്തിയായിരിക്കും അമിയൂറിനെ തെളിവെടുപ്പിനായി കൊണ്ടുവരിക.

അതിനിടെ അമീറുളിന്റെ ഏജന്റ് രാജനെതിരെയും വാടകക്ക് താമസിച്ച കെട്ടിടത്തിന്റെ ഉടമ ജോര്‍ജ്ജിനെതിരെയും പോലീസ് കേസെടുക്കും. പ്രതിയെ സംബന്ധിച്ച് വിവരങ്ങള്‍ മറച്ചുവെച്ചതിനാണ് കേസ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad