കണ്ണൂര്‍ (www.evisionnews.in): കണ്ണൂര്‍ ചക്കരക്കല്ല് വട്ടപ്പൊയിലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. കൊല്ലംകണ്ടി പവിത്രന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് ബോംബേറ് ഉണ്ടായത്. പ്രഹരശേഷി കുറഞ്ഞ നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് പോലീസ് സംശയിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ ആരോപിച്ചു.

Post a Comment
0 Comments