Type Here to Get Search Results !

Bottom Ad

പ്രതിപക്ഷ നേതാവ് നാളെ ജില്ലയില്‍

കാസര്‍കോട് (www.evisionnews.in): പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് രാവിലെ 10ന് ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ ഡി.സി.സി. സംഘടിപ്പിക്കുന്ന അനുമോദനച്ചടങ്ങില്‍ പങ്കെടുക്കും.

10.30ന് ഡി.സി.സി. ഓഫീസില്‍ അന്തരിച്ച മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ. വെളുത്തമ്പുവിന്റെയും മുന്‍ എ.ഐ.സി.സി. അംഗവും മുന്‍ എം.എല്‍.എ.യുമായ എം.കുഞ്ഞിരാമന്‍ നമ്പ്യാരുടെയും ഫോട്ടോ അനാച്ഛാദനം ചെയ്യും. 11.30ന് കാഞ്ഞങ്ങാട് പി.സ്മാരകത്തില്‍ കെ.എസ്.യു ജില്ലാ കമ്മിറ്റി നടത്തുന്ന പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂര്‍ പ്രിയദര്‍ശിനി മന്ദിരത്തില്‍ സംഘടിപ്പിക്കുന്ന കെ.വെളുത്തമ്പു അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുമെന്നും ഡി.സി.സി. പ്രസിഡന്റ് സി.കെ.ശ്രീധരന്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad