കാഞ്ഞങ്ങാട്: (www.evisionnews.in) 2016-ലെ തുളുനാട് മാസിക സാഹിത്യ സാംസ്‌കാരിക വിദ്യാഭ്യാസ പത്രപ്രവര്‍ത്തക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹമീദ് കോട്ടിക്കുളം സ്മാരക തുളുനാട് നോവല്‍ അവാര്‍ഡ് ഇബ്രാഹിം ചെര്‍ക്കളയുടെ ''ഹറൂസ്സ്'' എന്ന നോവലിന് ലഭിച്ചു. 2012ല്‍ ശാന്തിതീരം അകലെ എന്ന നോവലിന് പ്രവാസി ബുക്ക് ട്രസ്റ്റ് ദുബൈ അവാര്‍ഡും, 2013 ല്‍ പു.ക.സ സംഘടിപ്പിച്ച ജില്ലാതല കഥാമസ്തരത്തിന് സമ്മാനവും ലഭിച്ചിട്ടുണ്ട്.
വാസു ചോറോട്, വി.വി. പ്രഭാകരന്‍, പ്രകാശന്‍ കരിവെള്ളൂര്‍, സുരേഷ് നീലേശ്വരം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡിനര്‍ഹരായവരെ തിരഞ്ഞെടുത്തത്. ജൂലായ് 10ന് ക്രൈസ്റ്റ് സി.എം.ഐ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും വാര്‍ത്താസമ്മേളനത്തില്‍ വി.വി. പ്രഭാകരന്‍, കെ.കെ. നായര്‍, സുരേഷ് നീലേശ്വരം, സുബൈദ എന്നിവര്‍ അറിയിച്ചു.
keywords: hameed-kottikulam-noval-ibraheem-cheekala
Post a Comment
0 Comments