Type Here to Get Search Results !

Bottom Ad

കൊല്ലപ്പെട്ട ദിവസം ജിഷയെ ബസില്‍ കണ്ടെന്ന് വിവരം: പോലീസ് അന്വേഷണം കോതമംഗലത്തേക്ക്

കൊച്ചി (www.evisionnews.in): പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കോതമംഗലത്തേക്കു നീളുന്നു. കൊല്ലപ്പെട്ട ദിവസം രാവിലെ 11ന് വീടിനു പുറത്തു പോയ ജിഷ ഉച്ച കഴിഞ്ഞു 1.30 നാണു വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനിടയില്‍ ജിഷയെ പെരുമ്പാവൂര്‍ -കോതമംഗലം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ കണ്ടെന്ന പുതിയ വിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. 

വീടുപണി പൂര്‍ത്തിയാക്കാനുള്ള പണം കണ്ടെത്താനാണ് അമ്മ രാജേശ്വരി അന്നു രാവിലെ പഴയ താമസ സ്ഥലത്തെ അയല്‍വാസികളെയും പരിചയക്കാരെയും കാണാനായി ഇറങ്ങിയത്. വീടുപണിക്കുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ജിഷയും. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത ആരെയെങ്കിലും നേരില്‍ കാണാനാണോ കോതമംഗലം ബസില്‍ അന്നു ജിഷ സഞ്ചരിച്ചതെന്നു സംശയമുണ്ട്. 

മെയിന്‍ റോഡില്‍ ബസ് ഇറങ്ങിയ ജിഷ ഓട്ടോറിക്ഷയിലാണു വീട്ടിലെത്തിയതെന്ന സംശയത്തെത്തുടര്‍ന്ന് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡുകളിലും അന്വേഷണം നടത്തുന്നുണ്ട്. ജിഷയുടെ ഈ ദിവസത്തെ സഞ്ചാരവും മറ്റുള്ളവരുമായുള്ള സംഭാഷണങ്ങളും കണ്ടെത്താന്‍ സെല്‍ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad