Type Here to Get Search Results !

Bottom Ad

വിവരാവകാശ പ്രവര്‍ത്തകന്റെ കൊല: ഗൂഢാലോചനക്ക് പിന്നില്‍ കേരള മാഫിയയെന്ന്

മംഗളൂരു (www.evisionnews.in): വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് ബലിഗെയെ കൊലപ്പെടുത്തിയതിന് പിന്നില്‍ കേരളം കേന്ദ്രീകരിച്ച മാഫിയയാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റാഷനലിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. നരേന്ദ്ര നായക് ആരോപിച്ചു. നരേഷ് ഷേണായിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജെ.ആര്‍.ലോബോ എംഎല്‍എയുടെ ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളം കേന്ദ്രീകരിച്ച് ഒരു മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വിനായക് ബലിഗയുടേതടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കൊലപാതകങ്ങളില്‍ ഈ സംഘത്തിനു പങ്കുണ്ട്. ഇവര്‍ തന്നെയാണ് കേസിലെ മുഖ്യപ്രതി നരേഷ് ഷേണായിയെ സംരക്ഷിക്കുന്നത്. നിരവധി ഉന്നതര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഈ സാഹചര്യത്തില്‍ പ്രക്ഷോഭം കേരളത്തിലേക്കും ഡല്‍ഹിയിലേക്കും വ്യാപിപ്പിക്കുമെന്നും നരേന്ദ്ര നായക് പറഞ്ഞു. വിനായക് ബലിഗയുടെ സഹോദരി ഉഷ, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് മുനീര്‍ കാട്ടിപ്പള്ള, ജില്ലാ പ്രസിഡന്റ് ദയാനന്ദ ഷെട്ടി, ദലിത് സംഘര്‍ഷ സമിതി നേതാവ് എം. ദേവദാസ് പ്രസംഗിച്ചു. 

എംഎല്‍എ ഓഫീസിന്റെ ഗേറ്റിനു പുറത്ത് മാര്‍ച്ച് പോലീസ് തടഞ്ഞു. സമരക്കാര്‍ ഓഫീസിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളും സംഘര്‍ഷാവസ്ഥയുമുണ്ടായി. അറസ്റ്റ് ചെയ്തു കൊണ്ടുവന്ന സമരക്കാര്‍ പൊലീസ് സ്റ്റേഷനിലും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇവരെ പിന്നീടു ജാമ്യത്തില്‍ വിട്ടയച്ചു. മാര്‍ച്ച് 21നാണ് വിനായക് ബാലിഗ നഗരത്തില്‍ കൊലക്കത്തിക്കിരയായത്.


Keywords: Kasaragod-news-murder-office-kerala

Post a Comment

0 Comments

Top Post Ad

Below Post Ad