ചെര്‍ക്കള (www.evisionnews.in): ചേരൂരിലെ ആയിഷാബിയുടെ വീടിന് തീപിടിച്ചു. വീട്ടുകാര്‍ പുറത്തേക്കോടിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. വീടിനുള്ളിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും വസ്ത്രങ്ങളും പാത്രങ്ങളും കത്തിനശിച്ചു. നാട്ടുകാര്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും തീ പടര്‍ന്നതോടെ കാസര്‍കോട് നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘം തീയണക്കുകയായിരുന്നു. രണ്ടുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

Post a Comment
0 Comments