Type Here to Get Search Results !

Bottom Ad

ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം ഹാഫിള് സഹോദരങ്ങള്‍ക്ക് സ്വീകരണം നല്‍കി.



കാസര്‍കോട്:(www.evisionnews.in) പന്ത്രണ്ടാം വയസില്‍ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായും മന: പാഠമാക്കിയ ഹാഫിള് സഹോദരങ്ങളായ തായലങ്ങാടിയിലെ മുനീബ് , മുര്‍ഷിദ് എന്നിവര്‍ക്ക് ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം സ്വീകരണം നല്‍കി.

സ്വര്‍ഗ പ്രവേശനത്തിന് ശുപാര്‍ശകരാവുന്ന ഹാഫിളുമാരെ വാര്‍ത്തെടുക്കുമ്പോള്‍ അവരുടെ രക്ഷിതാക്കളുടെ ത്യാഗവും സമൂഹത്താല്‍ സ്മരിക്കപ്പെടും എന്ന് യോഗം ഉദ്ഘാനം ചെയ്ത ശംസുല്‍ ഹുദാ നൂരി പറഞ്ഞു.അബുള്‍ റഹിമാന്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തി.റാഷിദ് പൂരണം അധ്യക്ഷത വഹിച്ചു. കെ. എം ഷാഫി, ടി.എം ലത്തീഫ് ,മനാഫ്, ലത്തീഫ് മുസ്ലിയാറകം ,മുഷ്താഖ് അഹ്മദ്, ഫത്താഹ് ,റാഷിദ് തായലങ്ങാടി, ബി.എം നബീല്‍, റഫീഖ് കെ.എം,  മുസ്ഥഫ കെ.എ, ശരീഫ് മാര്‍ക്കറ്റ്, മുജീബ് , മൊയ്തീന്‍ കെ.എ, സുലൈമാന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ആസിഫ് എവറസ്റ്റ് സ്വാഗതം പറഞ്ഞു.നൗഷാദ് കരിപ്പൊടി നന്ദിയും പറഞ്ഞു .

keywords: Fort-Road-Shihab-Thangal-Samskarika-Kendram-Hafils-Congrts-Kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad