Type Here to Get Search Results !

Bottom Ad

പുണ്യ റമദാനില്‍ 'തലചായ്ക്കാനൊരിടം ' പദ്ധതിയുമായി മൊഗ്രാല്‍ ദേശീയ വേദി.



മൊഗ്രാല്‍ : (www.evisionnews.in) റമദാന്‍ കിറ്റ് വിതരണത്തില്‍ നിന്ന് വിഭിന്നമായി 'തലചായ്ക്കാനൊരിടം' എന്ന  പദ്ധതിയുമായി  യു .എ .ഇ  കമ്മിറ്റിയുടെ സഹകരണത്തോടെ മൊഗ്രാല്‍ ദേശീയ വേദി.വീടില്ലാത്ത മൊഗ്രാലിലെ  ഒരു കുടുംബത്തിന് നാല് സെന്റ് സ്ഥലത്ത് വീട് പണിതു കൊടുക്കുന്ന പദ്ധതിയാണിത്.പദ്ധതിയുടെ പ്രഖ്യാപനവും ബ്രൗഷര്‍ പ്രകാശനവും ദേശീയ വേദി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ദുബായ് മൊഗ്രാല്‍ മുസ്ലിം ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് : അബ്ദുല്ലകുഞ്ഞി സ്പിക് നിര്‍വഹിച്ചു.
ദേശീയ വേദി പ്രസിഡണ്ട്  ടി .കെ .അന്‍വര്‍ അധ്യക്ഷത വഹിച്ചു ,എ.എം സിദ്ദീഖ്  റഹ്മാന്‍, മുഹമ്മദ് അബ്‌കോ, ഖാദര്‍ മാസ്റ്റര്‍ ,ഖാദര്‍ മൊഗ്രാല്‍ ,റിയാസ് മൊഗ്രാല്‍ ,ഷക്കീല്‍ അബ്ദുല്ല ,മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ,ഹാരിസ് ബഗ്ദാദ് ,കെ .കെ.അഷറഫ്  ,എം .എ .ഹംസ ,എം .എസ് . മുഹമ്മദ്കുഞ്ഞി ,എച്ച് .എ .ഖാലിദ് ,ജലാല്‍ .ടി .എ , നൗഫല്‍ കൂള്‍ ഫോം , അഷറഫ് എം .എസ് ,നാഫിഹ് എം .എം ,ജാബിര്‍ വി .പി , പ്രസംഗിച്ചു   ജന : സെക്രട്ടറി കെ .പി മുഹമ്മദ് സ്വാഗതവും ബി.കെ അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

keywords:Ramadan-Mogral-Aikya-vedi

Post a Comment

0 Comments

Top Post Ad

Below Post Ad