കുണ്ടംകുഴി (www.evisionnews.in): മാവിനക്കല്ലില്‍ കൊപ്രാ സംഭരണ ഷെഡിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. കൃഷിഭവന്റെ സഹകരണത്തോടെ പച്ചതേങ്ങ സംഭരിച്ച് കൊപ്രയാക്കുന്ന കൊപ്ര ഡ്രയര്‍ യൂണിറ്റിന് വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഷെഡിലുണ്ടായിരുന്ന 200 ചാക്ക് കൊപ്രയും ഷെഡും പൂര്‍ണ്ണമായും കത്തിനശിച്ചു.
മാവിനക്കല്ല് പഞ്ചമിത്ര കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഡ്രയര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. തീ ആളിപടരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. കൊപ്ര ഷെഡില്‍ നിന്ന് തീപടരാന്‍ സാധ്യത ഇല്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ബേഡകം പോലീസില്‍ പരാതി നല്‍കി. പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Keywords: copra-shed-fire-kudumbashri
Post a Comment
0 Comments