Type Here to Get Search Results !

Bottom Ad

ജീവനം വന്യ ജീവനിലൂടെ: ഇന്ന് ലോകപരിസ്ഥിതി ദിനം


കാസര്‍കോട് (www.evisionnews.in): ജീവനം വന്യ ജീവനിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം കൊണ്ടാടപ്പെടുന്നത്. നഷ്ടപ്പെട്ടുപോയ പച്ചപ്പിനായി മനുഷ്യന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന സത്യത്തെ ഓര്‍മിപ്പിച്ചാണ് വീണ്ടുമൊരു പരിസ്ഥിതി ദിനം നാം ആചരിക്കുന്നത്. എങ്കിലും എല്ലാ വര്‍ഷവും ഇതേ ദിനത്തില്‍ മുന്നോട്ട് ഉയര്‍ത്തുന്ന പരിസ്ഥതി മുദ്രാവാക്യങ്ങളെല്ലാം കാറ്റില്‍ പറത്തുന്ന രീതിയില്‍ ദുരന്തത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ് പുതിയ ലോകം.

ഒരുഭാഗത്ത് പേരിന് മാത്രം വൃക്ഷത്തൈകള്‍ നടുപിടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വികസനത്തിന്റെയും കാര്യലാഭത്തിന്റെയും പേരില്‍ വൃക്ഷമായി വളര്‍ന്നവയെ വെട്ടിയിടുന്ന വിപരീത പ്രതിഭാസമാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. മണലൂറ്റും മണ്ണെടുപ്പും കുന്നിടിച്ചിലും വയല്‍നികത്തലും ഒരു നിയന്ത്രണവുമില്ലാതെ നടക്കുന്നു. പുഴകള്‍ മലിനമാക്കപ്പെടുകയും മനുഷ്യന്റെ സ്വാര്‍ത്ഥ ലാഭത്തിന് മുന്നില്‍ കയ്യേറെപ്പെടുകയും ചെയ്യുന്നു. ഇതൊക്കെയും ഭൂമിയിലെ നിലനിജീവന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുകയാണ്.

മനുഷ്യന്റെ കടന്നുകയറ്റത്തെ തുടര്‍ന്ന് ഇല്ലാതായി കൊണ്ടിരിക്കുന്ന പച്ചപ്പും പ്രകൃതിയും കാലാവസ്ഥാ മാറ്റത്തിലൂടെ മനുഷ്യനു നേരെ പ്രതികരിക്കുന്നത് തിരിച്ചറിഞ്ഞ് പരിസ്ഥിതി സംരക്ഷണ പാതയിലേക്ക് എത്തിച്ചേരാന്‍ ഇപ്പോഴും വിസമ്മതിക്കുകയാണ് മനുഷ്യര്‍. വനജീവിതത്തിന് നേരെയുള്ള കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ ഊര്‍ജിതമായി പരിശ്രമിക്കേണ്ടതുണ്ടെന്ന സന്ദേശമാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം മുന്നോട്ടുവെക്കുന്നത്. 


Keywords: Kasaragod-news-jeevanam-environment-day

Post a Comment

0 Comments

Top Post Ad

Below Post Ad