Type Here to Get Search Results !

Bottom Ad

ജനറല്‍ ആശുപത്രിയില്‍ എക്‌സ്‌റേ യൂണിറ്റ് സ്ഥാപിക്കാന്‍ നടപടിയായി

കാസര്‍കോട് (www.evisionnews.in): ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം ജനറല്‍ ആശുപത്രിയില്‍ രക്തഘടക വിഭജന യൂണിറ്റും എക്‌സ്‌റേ യൂണിറ്റും സ്ഥാപിക്കുന്നതിനു നടപടിയായി. ലക്ഷങ്ങള്‍ വിലമതിക്കുന്ന യൂണിറ്റുകള്‍ക്ക് അനുമതി ലഭിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക തടസങ്ങള്‍ മൂലം സ്ഥാപിച്ചിരുന്നില്ല. 

ആശുപത്രിയില്‍ എക്‌സ്‌റേ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ഇവിടെയെത്തുന്ന രോഗികള്‍ സ്വകാര്യ ലാബുകളെയാണ് ആശ്രയിച്ചിരുന്നത്. വൈദ്യുതീകരണത്തിനു ടെന്‍ഡറുകള്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഏറെ കാലത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അറുതിയാവും. രക്തഘടക വിഭജന യൂണിറ്റിനും എക്‌സ്‌റേ യൂണിറ്റിനും യഥാക്രമം 16നും 15നും മുമ്പു ടെന്‍ഡര്‍ നല്‍കാനാണ് അറിയിപ്പ്. 


Keywords: Kasaragod-news-xray

Post a Comment

0 Comments

Top Post Ad

Below Post Ad