കാസര്‍കോട് (www.evisionnews.in): ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടായി ഹാരിസ് ചൂരിയെയും സെക്രട്ടറിയായി നൗഫല്‍ തളങ്കരയെയും ഷുക്കൂര്‍ ചെര്‍ക്കളത്തിനെ ട്രഷററായും തെരഞ്ഞെടുത്തു. നൗഫല്‍ തളങ്കര അധ്യക്ഷത വഹിച്ചു. വാര്‍ഷിക റിപോര്‍ട്ട് ടി.എം ഇഖ്ബാല്‍, വാര്‍ഷിക ചെലവ് കണക്കുകള്‍ ഷുക്കൂര്‍ ചെര്‍ക്കള അവതരിപ്പിച്ചു. ഹസന്‍ മാസ്റ്റര്‍, ഖാദര്‍ ചെങ്കള, മുനീര്‍ അടുക്കത്ത് ബയല്‍, നൗഫല്‍ തായല്‍, ഷാഫി സന്തോഷ് നഗര്‍, കെ.ടി നിയാസ് സംബന്ധിച്ചു. കെ സി എ റിട്ടേണിങ് ഓഫീസര്‍ അഡ്വ. അഭിലാഷ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷല്‍ പ്രസിഡണ്ട് ജാഫര്‍ സേട്ട് നിരീക്ഷകനായിരുന്നു.
മറ്റു ഭാരവാഹികള്‍: എന്‍ എ സലീം, കബീര്‍ കമ്പാര്‍, ഫൈസല്‍ അടുക്കത്ത്ബയല്‍ (വൈസ് പ്രസി) കെ ടി നിയാസ് (ജോയിന്റ് സെക്ര), ലത്വീഫ് പെര്‍വാഡ് (അസി. സെക്ര), കെ എം അബ്ദുര്‍ റഹ് മാന്‍, ടി എം ഇഖ്ബാല്‍ (കെ സി എ മെമ്പര്‍മാര്‍), അന്‍സാര്‍ പള്ളം (ഡി എസ് സി മെമ്പര്‍), വിന്നേഴ്‌സ് ചെര്‍ക്കള ജൂനിയര്‍ സലാം ചെര്‍ക്കള, തെരുവത്ത് സ്‌പോട്ടിങ് ബി അഫ്‌സല്‍ ഖാന്‍, കാസര്‍കോട് സ്‌പോര്‍ട്‌സ് ക്ലബ്ബ് വിനോദ് കുമാര്‍, പാസ്‌ക് പെരുമ്പള അസീസ് ടി, വാസ് തളങ്കര ഫൈസല്‍ പടിഞ്ഞാര്‍ (എക്‌സി. അംഗങ്ങള്‍).
Post a Comment
0 Comments