കാഞ്ഞങ്ങാട്: (www.evisionnews.in) മീനാപ്പീസ് കടപ്പുറത്ത് ബൈക്ക് തീവെച്ച് നശിപ്പിച്ചു. മുസ്ലിംലീഗ് പ്രവര്‍ത്തകനും കടപ്പുറത്തെ ഹമീദിന്റെ മകന്‍ ഫഹദിന്റെ ബൈക്കാണ് തീവെച്ച് നശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ബന്ധുവായ അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് ബുധനാഴ്ച നിര്‍ത്തിയിട്ട ബൈക്കാണ് കത്തിച്ചത്. ശബ്ദംകേട്ട് അഷ്‌റഫും കുടുംബാംഗങ്ങളും നോക്കിയപ്പോള്‍ ഫഹദിന്റെ ബൈക്ക് കത്തുകയായിരുന്നു.ഫഹദിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാഷ്ട്രീയസാമുദായിക നേതൃത്വങ്ങളുടെ ഇടപെടലുകളും പോലീസിന്റെ ശക്തമായ നടപടികളുംമൂലം മീനാപീസ് കടപ്പുറത്ത് കഴിഞ്ഞ കുറച്ചുനാളുകളായി സമാധാനാന്തരീക്ഷം നിലനില്‍ക്കുകയായിരുന്നു. മുസ്ലിം ലീഗ് അനുഭാവിയുടെ ബൈക്ക് തീവെച്ച് നശിപ്പിച്ചതോടെ മീനാപീസ് കടപ്പുറത്ത് വീണ്ടും അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. തീവെപ്പിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പ്രതികളെ തിരിച്ചറിയുന്നതിന് വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
keywords: Kanhangad-iuml-bike-fire

Post a Comment
0 Comments