വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടിയുള്ള യുദ്ധമായിരിക്കും മൂന്നാം ലോകമഹായുദ്ധമെന്നാണ് പറയപ്പെടുന്നത്. മണ്ണ് ചൂഷണം ചെയ്യപ്പെടുന്നതിന് പകരം പരിപാലിക്കപ്പെടണം. സമൂഹത്തില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കാന്‍ ഉപദേശങ്ങള്‍ കൊണ്ട് മാത്രം സാധ്യമല്ല. ചില വിദേശ രാജ്യങ്ങള്‍ നിര്‍ബന്ധ സൈനിക സേവന നിയമം നടപ്പിലാക്കിയത് പോലെ ഇന്ത്യ നിര്‍ബന്ധ കാര്‍ഷിക സേവന നിയമം നടപ്പിലാക്കണം. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ഗവണ്‍മെന്റിന് കത്തയക്കുമെന്നും ചെര്‍ക്കളം പറഞ്ഞു.
പഴയകാല കാര്‍ഷിക യുഗത്തിലേക്ക് ആധുനിക സാങ്കേതിക വിദ്യ കൂടി സന്നിവേശിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ ഇന്ത്യ തിളങ്ങും. അതിന് വേണ്ടിയുള്ള ജനകീയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ് മുസ്ലിം ലീഗ്. മണ്ണിനെയും മനുഷ്യനെയും ഒരു പോലെ സ്നേഹിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രത്യേക താത്പര്യം പ്രകൃതി പരിപാലനത്തില്‍ മുസ്ലിം ലീഗിന് പ്രചോദനമായുണ്ട്. നന്മയുടെ പൂമരങ്ങള്‍ വരും തലമുറക്ക് കാത്തുസൂക്ഷിക്കുന്ന കാവലാളാകുവാന്‍ പരിശ്രമിക്കണമെന്നും ചെര്‍ക്കളം ഓര്‍മിപ്പിച്ചു.
Keywords: Kasaragod-news-cherkalam-statement

Post a Comment
0 Comments