ബദിയടുക്ക (www.evisionnews.in): പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കുമ്പഡാജെ പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കുമ്പഡാജെ പൊടിപ്പള്ള പാലക്കാറിലെ ഗിരീഷിന്റെ ഭാര്യ ശാരദ (33)യാണ് മരിച്ചത്. 15 ദിവസം മുമ്പാണ് പ്രസവ ചികിത്സക്ക് വേണ്ടി ശാരദയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞ് വയറ്റിനകത്ത് മരിച്ചതിനാല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അബോധാവസ്ഥയിലായ ശാരദ ഇവിടത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്വകാര്യ ബസ് കണ്ടക്ടര്‍ രഘുവീരയുടേയും സുശീലയുടേയും മകളാണ്. സഹോദരങ്ങള്‍: ചന്ദ്രശേഖര, ശശികുമാര്‍.

Post a Comment
0 Comments