Type Here to Get Search Results !

Bottom Ad

ഗള്‍ഫുകാരനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതിന് നാലു പേര്‍ക്കെതിരെ കേസ്

കാസര്‍കോട് (www.evisionnews.in): ഗള്‍ഫുകാരനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. തളങ്കര ഖാസിലേനിലെ ഹമീദിന്റെ മകന്‍ സുല്‍ഖര്‍ നൈനി (23)ക്കാണ് മര്‍ദ്ദനമേറ്റത്. തളങ്കര കടവത്ത് കൂട്ടുകാരനൊപ്പം സംസാരിച്ച് കൊണ്ടിരിക്കെ നാലുപേര്‍ ചേര്‍ന്ന് അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് സുല്‍ഖര്‍ നൈനി പോലീസില്‍ പരാതിപ്പെട്ടു. കഴുത്തിനും പുറത്തും പരിക്കേറ്റ ഇയാള്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് ജംഷീര്‍, ബാദുഷ തുടങ്ങിയ നാലു പേര്‍ക്കെതിരെ കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad