പെര്‍ള (www.evisionnews.in): എന്‍മകജെ സാരത്തടുക്കയില്‍ സ്വകാര്യ ബസും ഓമ്‌നിയും കൂട്ടിയിടിച്ച് മുണ്ട്യത്തടുക്ക സ്വദേശി മരിച്ചു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുണ്ട്യത്തടുക്കക്ക് സമീപം ഗുണാജെ കണ്ടംകോട്ടയിലെ കര്‍ഷകന്‍ ഗണേഷ്ഭട്ടാ (50)ണ് മരിച്ചത്. മകള്‍ കാവ്യ സരസ്വതിയെ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. പുത്തൂര്‍ വിവേകാനന്ദ കോളജില്‍ എഞ്ചിനീയറിംഗ് പഠിക്കുന്ന കാവ്യ സരസ്വതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്നതിനിടെ ഗണേഷ് ഭട്ട് ഓടിച്ച ഒമ്‌നി കാസര്‍കോട്ട് നിന്ന് വിട്ളയിലേക്ക് പോകുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഗണേഷ് ഭട്ടിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മകള്‍ കാവ്യ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: സത്യശ്രീ. മക്കള്‍: കേശവ കുമാര്‍, സുദര്‍ശന്‍. സഹോദരങ്ങള്‍: വെങ്കപ്പഭട്ട്, മനോമനി, ദുര്‍ഗാംബ, ഗുണവതി.

Post a Comment
0 Comments